ട്രായ് വിജ്ഞാപനം വന്നു: പ്രതിമാസ മൊബൈല്‍ റീചാര്‍ജ് പ്ലാൻ ഇനി 30 ദിവസം തന്നെ; ഡാറ്റ വേണ്ടാത്തവര്‍ക്കും സന്തോഷ വാര്‍ത്ത


ഡല്‍ഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പുതിയ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ നിലവില്‍ വന്നു.
പ്ലാനുകളുടെ കാലാവധി, വോയ്‌സ്, എസ്‌.എം.എസ് സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഭേദഗതിയിലൂടെ മുപ്പത് ദിവസത്തിലോ അതില്‍ കുറവിലോ കാലാവധിയുള്ള പ്രത്യേക ടാരിഫ് വൗച്ചറുകള്‍ കൂടുതല്‍ ലഭ്യമാക്കാൻ ടെലികോം കമ്പനികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.എല്ലാ മാസവും കൃത്യം ഒരേ തീയതിയില്‍ പുതുക്കാനാവുന്ന പ്ലാനുകളും ഇതിലൂടെ ഉറപ്പാക്കും. നിലവിലുള്ള പല പ്രതിമാസ പ്ലാനുകളുടെയും ഇരുപത്തിയെട്ട് ദിവസത്തെ കാലാവധി കാരണം വർഷത്തില്‍ പന്ത്രണ്ട് മാസമുണ്ടായിട്ടും ഉപയോക്താക്കള്‍ക്ക് പതിമൂന്ന് തവണ റീചാർജ് ചെയ്യേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയ്ക്ക് ഇതിലൂടെ വിരാമമാകും.ഈ വർഷം ആദ്യം പാർലമെന്റില്‍ താൻ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ നടപടിയെന്ന് രാജ്യസഭാംഗം രാഘവ് ചദ്ദ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ടിനാണ് 'ടെലികോം കണ്‍സ്യൂമേഴ്സ് പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026' ട്രായ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്.വിവിധ കോണുകളില്‍ നിന്ന് ലഭിച്ച ആയിരത്തിലധികം പ്രതികരണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർക്കും കുറഞ്ഞ ബജറ്റില്‍ പ്രധാനമായും കോളുകള്‍ക്കായി മാത്രം ഫോണ്‍ ഉപയോഗിക്കുന്ന സാധാരണക്കാർക്കും ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ മാത്രം ലഭിക്കുന്ന വോയ്‌സ്-എസ്‌എംഎസ് വൗച്ചറുകള്‍ ലഭ്യമാക്കണമെന്നും ഇത്തരം പാക്കുകളുടെ നിരക്കുകള്‍ ഉചിതമായ രീതിയില്‍ കുറയ്ക്കണമെന്നും ചട്ടങ്ങള്‍ കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.English Summary:New consumer protection regulations for prepaid mobile users have been notified by the Telecom Regulatory Authority of India (TRAI).

Post a Comment

Previous Post Next Post