പെട്ടത് ചെറിയ പെടലൊന്നുമല്ല...; താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി സംരക്ഷണ ഭിത്തിയിലിടിച്ച്‌ വൻ ഗതാഗതക്കുരുക്ക്


കോഴിക്കോട്:  താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ചതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ചുരത്തിലെ ഏഴാം വളവിലാണ് ഈ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച്‌ റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ ഈ ഭാഗത്തുകൂടി വണ്‍വേയായാണ് വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ചുരത്തില്‍ അടിവാരം വരെയും മുകളിലേക്കും വാഹനങ്ങളുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് പൂർണ്ണമായി അഴിയാൻ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്നാണ് അധികൃതരുടെ നിഗമനം.

Post a Comment

Previous Post Next Post