ഫാ. സെബാസ്റ്റ്യൻ പുളിന്താനം അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച പെരുവണ്ണാമൂഴിയിൽ

 


തലശ്ശേരി: തലശ്ശേരി അതിരൂപതാ അംഗവും കരുവഞ്ചാൽ വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയുമായിരുന്ന റവ. ഫാ. സെബാസ്റ്റ്യൻ പുളിന്താനം (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. 

മൃതസംസ്കാര ശുശ്രൂഷകളുടെ ക്രമീകരണം:

 * സെപ്റ്റംബർ 20 (ഞായർ): വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊതുദർശനം.

 * സെപ്റ്റംബർ 21 (തിങ്കൾ): വൈകുന്നേരം 6.00 മുതൽ പെരുവണ്ണാമൂഴിയിലുള്ള ഭവനത്തിൽ പൊതുദർശനം.

 * സെപ്റ്റംബർ 22 (ചൊവ്വ): രാവിലെ 9.00 മുതൽ താമരശ്ശേരി രൂപതയിലുള്ള പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തിൽ പൊതുദർശനം. തുടർന്ന് 10.00 മണിക്ക് വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.


Post a Comment

Previous Post Next Post