സൂപ്പര്‍ലീഗിന് ഒരുങ്ങി കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയത്തില്‍ നാളെ പന്തുരുളും


കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് കണ്ണൂർ മുൻസിപ്പല്‍ ജവഹർ സ്റ്റേഡിയത്തില്‍ പന്തുരുളും. 25ന് രാത്രി 8ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടും.മത്സരത്തിനായി ജവഹർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ഗ്യാലറികളുടെ പെയിന്റിംഗ്, താല്‍ക്കാലിക ഫ്ളഡ് ലൈറ്റുകളുടെ സ്ഥാപിക്കല്‍, ഉപയോഗിക്കാൻ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നില്‍ താല്‍ക്കാലിക ഗ്യാലറിയുടെ നിർമ്മാണം എന്നിവ പൂർത്തിയായി. താരങ്ങള്‍ക്കും ഒഫീഷ്യല്‍ സംഘങ്ങള്‍ക്കുമുള്ള ഡ്രസ്സിംഗ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
സെക്യൂരിറ്റി ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്. മത്സരത്തിനായി സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂർണ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പതിനാറായിരം പേർക്ക് കളി കാണാം
35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാൻ സാധിക്കാത്തതിനാല്‍ 16,000 പേർക്കായിരിക്കും കളി കാണാൻ സാധിക്കുക. സൂപ്പർ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂർ വാരിയേഴ്സിന്റെ മത്സരം കാണാൻ ജവഹർ സ്റ്റേഡിയത്തിലെത്തിയത്.

Post a Comment

Previous Post Next Post