ആലക്കോട്: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങളും ജനലുകളും സി.സി ടിവി കാമറകളും അടിച്ചു തകർത്തതിന് മൂന്നുപേർക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തു.ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ മണക്കടവ് വെള്ളാട്ടുക്കൊല്ലിയിലെ പൈകട തോമസിന്റെ വീട്ടിലാണ് അക്രമം നടന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെ വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയ സംഘമാണ്‌അക്രമം നടത്തിയത്. ഇരുമ്പുവടിയുള്‍പെടെ മാരകായുധങ്ങളുമായെത്തിയ സംഘത്തെ കണ്ട് ഭയന്ന ഗൃഹനാഥൻ തോമസ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ഈ സമയംവേറെ ആരും ഉണ്ടായിരുന്നില്ല. 2 ഗ്യാസ് സിലിണ്ടറും 67000 ത്തോളം രൂപയും മോഷ്ടിച്ചതായി പരാതിയുണ്ട്. മുൻ വിരോധമാണത്രെ അക്രമ കാരണം. എസ്.എച്ച്.ഒ സി.പി. ജിജേഷിന്റെ നേതൃത്വത്തില്‍കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദയഗിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ ഉള്‍പ്പെടെയുള്ളവർ വീട് സന്ദർശിച്ചു.
വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം: മൂന്നുപേര്‍ക്കെതിരെ കേസ്
Alakode News
0
Post a Comment