കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിലെ കൊള്ളിക്കൊളവില്‍ അലൻ-സുനീഷ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇവാൻ അലക്സാണ് മരിച്ചത്.ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് കുട്ടി സമീപത്തെ കിണറ്റില്‍ വീണതായി കണ്ടെത്തിയത്.
ഉയരമുള്ള ആള്‍മറയില്ലാത്ത കിണറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘം കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment