ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു; സംഭവം ഇടുക്കിയില്‍

 


ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കല്‍ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലഹരിക്കടിമയായ യുവാവ് പതിവായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു ഭയന്ന് മാതാപിതാക്കള്‍ സ്ഥിരമായി ബന്ധുവീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇന്ന് രാവിലെയും പിതാവും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ വീടിനോട് ചേർന്ന് ചായ്‌പ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച്‌ ജോയ് ജോസഫ് മകന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. തല്‍ക്ഷണം തന്നെ ജസ്റ്റിന് ജീവൻ നഷ്‌ടമായി. പിന്നാലെ പിതാവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post