സൈനിക കേന്ദ്രത്തില്‍ വൻ സുരക്ഷാ വീഴ്‌ച; എകെ47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാനില്ല


ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്ന് എകെ-47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായതായി പരാതി. സെക്കന്ദരാബാദ് കന്റോണ്‍മെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എകെ-203, ഐഎൻഎസ്‌എഎസ് (ഇന്ത്യൻ സ്‌മാള്‍ ആംസ് സിസ്റ്റം) റൈഫിള്‍, ആറ് പിസ്റ്റളുകള്‍, വെടിമരുന്ന് തുടങ്ങിയവയും കാണാതായവയില്‍ ഉള്‍പ്പെടുന്നു.
ഞായറാഴ്‌ച രാത്രിയാണ് ആയുധങ്ങള്‍ കാണാതായതായി തിരിച്ചറിഞ്ഞത്. തുടർന്ന് തിങ്കളാഴ്‌ച ബൊല്ലാറാം പൊലീസില്‍ അധികൃതർ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രവേശനാനുമതിയുണ്ടായിരുന്നത്. മോഷണത്തില്‍ സൈനികരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ചുമാത്രം ഗാർഡുകള്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. സൈന്യവും മാല്‍കാജ്‌ഗിരി പൊലീസുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post