ആറുമാസമായി റേഷൻ വാങ്ങിയില്ലേ? 1.58 കോടി പേരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം


ഡല്‍ഹി: മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന റേഷൻ കാർഡുകളുടെ കാര്യത്തില്‍ കേന്ദ്രസർക്കാർ നടപടിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ആറുമാസത്തിനിടെ റേഷൻ കാർഡ് ഉപയോഗിക്കാത്ത 1.58 കോടി പേരുടെ ആനുകൂല്യങ്ങള്‍ ഒക്ടോബർ ഒന്ന് മുതല്‍ മരവിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം. എന്നാല്‍ ഇതോടെ ഇവരുടെ പേരുകള്‍ ഉടൻ റേഷൻ കാർഡില്‍നിന്ന് നീക്കം ചെയ്യില്ല. യഥാർഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ മൂന്ന് മാസത്തെ സമയം നല്‍കും.
നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ തിരിച്ചറിയല്‍ നടപടികള്‍ പൂർത്തിയാക്കുകയും കാർഡ് യഥാർഥ ഉപഭോക്താവിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനാകും. അതിനാല്‍ മാസങ്ങളായി റേഷൻ ഉപയോഗിക്കാത്തവരുടെ കാർഡുകള്‍ക്ക് ഉടൻ സ്ഥിരമായ റദ്ദാക്കല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post