തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ 'പ്രിയദർശിനി' സ്ത്രീ സൗജന്യയാത്ര പദ്ധതിയുടെ 100-ാം ദിനാഘോഷത്തിന്റെ ഭാഗമായുള്ള സാരി വിതരണം എല്ലാ ഡിപ്പോകളിലും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയില്‍ മാത്രമായിരിക്കും സാരി വിതരണം നടക്കുകയെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.
കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെയാണ് 100 ദിവസം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്‌ആർടിസി ഡിപ്പോകളിലും വനിതാ യാത്രക്കാർക്കായി സാരികള്‍ വിതരണം ചെയ്യുമെന്നും, ഓരോ ഡിപ്പോയിലും 15 വീതം സാരികള്‍ നല്‍കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകള്‍.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തമ്പാനൂരില്‍ മാത്രമാണ് വിതരണമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്‌ആർടിസി ടെർമിനലില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി സി.പി. ജോണ്‍ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
Post a Comment