തിരുവനന്തപുരം: KSRTC ടിക്കറ്റ് ഇനി വാട്സ് ആപ്പിലൂടെയും ബുക്ക് ചെയ്യാം. പുതിയ സംവിധാനത്തിന് ഇന്ന് തുടക്കമാകും.
ഗതാഗത മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം നിർവഹിക്കും. ഒരിടവേളയ്ക്ക് ശേഷം KSRTC സ്വന്തമായി കൊറിയർ സർവീസും ഇന്ന് മുതല്‍ പുനരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയാണ് സർവീസ് KSRTC തന്നെ നടത്തുന്നത്.
KSRTC കൊറിയർ സർവീസ് താല്‍ക്കാലികമായി നിർത്തിയിരുന്നു. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു നേരത്തെ നടത്തിപ്പ് ചുമതല. സേവനം മോശമാണെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നല്‍കി ബുക്കിംഗ് നിർത്തിവെച്ചു. നേരത്തെ KSRTC തന്നെയാണ് കൊറിയർ സർവീസ് നടത്തിയിരുന്നത്. നല്ല വരുമാനം ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ പ്രൊഫഷണല്‍ ആക്കാൻ വേണ്ടിയാണ് പിന്നീട് സ്വകാര്യ ഏജൻസിക്ക് കൈമാറിയത്.
Post a Comment