കഴിഞ്ഞ രണ്ട് ദിവസമായി യന്ത്രത്തകരാറിലായി റോഡരികിൽ കിടന്നിരുന്ന തടി ലോറി നന്നാക്കാനായി എത്തിയതായിരുന്നു ഭാരത് ബെൻസിലെ മെക്കാനിക്കുകളായ ഇരുവരും. റിപ്പയറിങ് ജോലികൾ നടക്കുന്നതിനിടെ, ഏകദേശം 50 ടൺ ഭാരവുമായി എത്തിയ കോൺക്രീറ്റ് സിമന്റ് ബൾക്കർ ലോറി നിയന്ത്രണം വിട്ട് തടി ലോറിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ തടി ലോറിക്ക് തീപിടിക്കുകയും വാഹനം പൂർണ്ണമായും കത്തിയമരുകയും ചെയ്തു.
ഇടിയുടെ ശക്തിയിൽ പുറത്തേക്ക് തെറിച്ചുവീണ മുഹമ്മദ് ഷെബിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിനകത്ത് കുടുങ്ങിപ്പോയ എബനൈസർ ആന്റോ തീപടർന്നതിനെ തുടർന്ന് സംഭവസ്ഥലത്തുതന്നെ വെന്തുമരിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന കാറിലേക്ക് മരം ഒടിഞ്ഞുവീണ് കാറിനും കേടുപാടുകൾ സംഭവിച്ചു. പയ്യന്നൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
Post a Comment