കണ്ണൂര്‍ പിലാത്തറയിൽ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ രണ്ട് മരണം


പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടാങ്കർ ലോറിയിടിച്ച്‌ കയറി.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
അപകടത്തില്‍ രണ്ട് പേർ മരണപ്പെട്ടു.കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയില്‍ അറ്റാകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിൻ്റെ സഹായിയ്ക്കുമാണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൻ്റെ കടുത്ത ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും, ഇതില്‍ ഉള്‍പ്പെട്ട ലോറി പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

Post a Comment

Previous Post Next Post