‘യാത്രകളും സർപ്രൈസുകളും കണ്ട് പെർഫെക്ട് കപ്പിളെന്ന് തെറ്റിദ്ധരിക്കരുത്’; അഖിൽ എൻആർഡി വിഷയത്തിനിടെ മറ്റൊരു വൈറൽ കുറിപ്പും, ‘സോഷ്യൽ മീഡിയയിലെ ജീവിതം അതേപടി വിശ്വസിക്കരുത്’!

കൊച്ചി: പ്രമുഖ യുട്യൂബറും ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയും ഭാര്യ മേഘയും സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെ, സോഷ്യൽ മീഡിയയിൽ കാണുന്ന &dhapos;പെർഫെക്ട് കപ്പിൾ&dhapos; എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.ഫേസ്ബുക്ക് ഉപയോക്താവായ അനു ചന്ദ്രയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദമ്പതികളുടെ ചിത്രങ്ങളെയും യഥാർഥ ജീവിതത്തെയും താരതമ്യം ചെയ്ത് കുറിപ്പ് പങ്കുവെച്ചത്. മേഘയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അഖിൽ പോലീസിൽ പരാതി നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മേഘ ബാഗുമായി മറ്റൊരാൾക്കൊപ്പം പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. നാവികസേനയിലെ ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേഷൻ രംഗത്ത് സജീവമായ അഖിൽ ഏകദേശം രണ്ട് വർഷം മുമ്പാണ് മേഘയെ വിവാഹം കഴിച്ചത്. മേഘ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ദമ്പതികൾ തങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗം മാത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് അനു ചന്ദ്രയുടെ കുറിപ്പ്.
ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം യാത്രകളും സർപ്രൈസുകളും പിറന്നാൾ ആഘോഷങ്ങളും പങ്കുവെച്ച് സന്തോഷകരമായ ദാമ്പത്യജീവിതം അവതരിപ്പിക്കുന്ന നിരവധി ദമ്പതികളുണ്ട്. ഇവരെ കാണുമ്പോൾ ജീവിതം ഇത്രത്തോളം സന്തോഷകരവും പൂർണവുമാണെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാം. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്ന ജീവിതത്തിനപ്പുറം മറ്റൊരു യാഥാർഥ്യം കൂടിയുണ്ടാകാമെന്നാണ് കുറിപ്പിലെ പ്രധാന നിരീക്ഷണം. വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും പരസ്പരം മനസിലാക്കാൻ കഴിയാതെ പോകുന്ന സാഹചര്യങ്ങളും ഒരേ വീട്ടിൽ കഴിഞ്ഞിട്ടും മാനസികമായി അകന്നുനിൽക്കുന്ന നിമിഷങ്ങളുമെല്ലാം ഏതൊരു ബന്ധത്തിലും ഉണ്ടാകാമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ഇത്തരം നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ സാധാരണയായി പ്രത്യക്ഷപ്പെടാറില്ല. തങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നത്.

Post a Comment

Previous Post Next Post