കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുങ്ങി ആലക്കോട്; അരങ്ങം, മണക്കടവ് ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

 


ആലക്കോട്: പിതൃപുണ്യം തേടി വിശ്വാസികൾ കർക്കിടക വാവുബലി അർപ്പിക്കുന്നതിനായി പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് (1201 കർക്കിടകം 27) ഈ വർഷത്തെ കർക്കിടക വാവ്.

അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം പടിഞ്ഞാറ് ദർശനമുള്ള കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നായ അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 5 മണി മുതലാണ് പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, മുഖ്യകാർമികനായ അണ്ടൂർ കൊട്ടാരം ഇല്ലത്ത് ശ്രീ മോഹനൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

ഒരേസമയം നൂറിലധികം ആളുകൾക്ക് ബലി അർപ്പിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യവും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. ഭക്തർക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 04602255271, 8078335271 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഓഗസ്റ്റ് 15 ശനിയാഴ്ച മഹാ ഗണപതി ഹോമവും (101 രൂപ), മഹാ മൃത്യുഞ്ജയ ഹോമവും (101 രൂപ) ക്ഷേത്രത്തിൽ നടക്കുന്നതാണ്.

മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രം മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. മുൻകൂട്ടി അറിയിക്കുന്നവർക്ക് ആണ്ടു ബലി നടത്തുന്നതിനുള്ള പ്രത്യേക സൗകര്യം ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. വാവ് ബലി ദിവസം ദർശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04602287330, 9778393001, 6238155957 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post