'ഞാൻ കാശിക്ക് പോകുന്നു'; കണ്ണൂരിൽ കത്തെഴുതിവച്ച് പതിനേഴുകാരനെ കാണാതായി

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരില്‍ കത്തെഴുതിവച്ച്‌ 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്.
`ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച്‌ ദൈവത്തോടലിയും' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. മൊബൈല്‍ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്.ശിവസൂര്യയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post