കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

 


കൊട്ടിയൂർ: മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് കൊട്ടിയൂർ പാൽച്ചുരം–ബോയ്സ് ടൗൺ റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ചുരത്തിലെ ചെകുത്താൻ തോടിന് സമീപമാണ് റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്.

മണ്ണിടിച്ചിലിനെ തുടർന്ന് കണ്ണൂർ–വയനാട് റൂട്ടിലുള്ള വാഹന ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും റവന്യൂ അധികൃതരും നാട്ടുകാരും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ണും വലിയ പാറക്കല്ലുകളും പൂർണ്ണമായി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

പാൽച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും, വയനാട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ നെടുമ്പൊയിൽ–മാനന്തവാടി ചുരം വഴിയോ ഇതര റൂട്ടുകളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post