ആലക്കോട്: പോലീസ് സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരികെ നൽകിയ സർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് 274 സി.ഐമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അലക്കോടിൽ കെ.ജെ വിനോദാണ് പുതിയ സി.ഐ. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നാണ് അദ്ദേഹം അലക്കോടിൽ എത്തുന്നത്.
നിലവിലെ അലക്കോട് സി.ഐ: പി. അജിത്കുമാറിനെ കാസർകോട് മഞ്ചേശ്വരത്തേക്ക് മാറ്റി. കോഴിക്കോട് റൂറലിൽ നിന്ന് മഹേഷ് കെ. നായരെ പയ്യന്നൂരിലേക്കും ഏഴോത്തു നിന്ന് കെ. ഷാജുവിനെ പെരിങ്ങോത്തേക്കും കുറ്റ്യാടിയിൽ നിന്ന് എം.പി ഷാജിയെ തലശ്ശേരിയിലേക്കും കാസർകോട് വെള്ളരിക്കുണ്ടിൽ നിന്ന് കെ.പി ശ്രീഹരിയെ ശ്രീകണ്ഠപുരത്തേക്കും കെ.പി വിനോദ്കുമാറിനെ പരിയാരത്തും വി. വിജേഷിനെ വളപട്ടണത്തും ഇ.വി ഫായിസ് അലിയെ മയ്യിലിലും എ.വി ദിനേശനെ കണ്ണൂർ സിറ്റിയിലും നികേഷിനെ കണ്ണൂർ കൺട്രോൾ റൂമിലും അനിൽ മട്ടാഞ്ചേരിയെ കണ്ണൂർ ടൗണിലും മഹേഷ് കണ്ടമ്പേത്തിനെയും പിണറായിലും കെ.വി ഉമേശനെ ഇരിട്ടിയിലും എം.വി ഷിജുവിനെ മട്ടന്നൂരും ദിനേശൻ കൊറമ്പൊതിയെ തലശ്ശേരിയിലും നിയമിച്ചു.
Post a Comment