ഇനി ചുരിദാറും ഷാളും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ പൊലീസുകാര്‍ക്കുള്ള യൂണിഫോം പരിഷ്‌കരിച്ചു


തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാൻ അനുമതി നല്‍കി സർക്കാർ ഉത്തരവിറക്കി.പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്‍റുംസും ഷര്‍ട്ടും ധരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കാട്ടി നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച്‌ ഉത്തരവായത്.

Post a Comment

Previous Post Next Post