എത്ര നരച്ച മുടിയും കട്ട കറുപ്പാക്കാം; കുറച്ച്‌ തേങ്ങാപ്പാല്‍ ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ


അകാലനരയാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്നതിനാല്‍ ഇത് മറയ്ക്കാൻ പലരും കെമിക്കല്‍ ഡൈകളെ ആശ്രയിക്കാറുണ്ട്.
എന്നാല്‍ ഇത്തരം കെമിക്കല്‍ ഡൈകള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് മുടിക്ക് ചെയ്യുന്നത്. മുടി സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച്‌ എങ്ങനെ നര അകറ്റാമെന്ന് നോക്കിയാലോ?
ചേരുവകള്‍
1. 
കറ്റാർവാഴ ജെല്‍
2. 
മഞ്ഞള്‍പ്പൊടി
3. 
തേങ്ങാപ്പാല്‍
4. 
വെളിച്ചെണ്ണ
തയ്യാക്കുന്ന വിധം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേർത്ത് ചൂടാക്കുക. അതിന്റെ നിറം മാറിവരുമ്പോള്‍ അടുപ്പണച്ച്‌ ഈ പൊടി തണുക്കാൻ വയ്ക്കണം. തണുത്തശേഷം ഇതില്‍ കറ്റാർവാഴ ജെല്‍ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാലും അല്‍പം വെളിച്ചെണ്ണയും ഒഴിച്ച്‌ നല്ലപോലെ യോജിപ്പിക്കണം. പേസ്റ്റ് രൂപത്തില്‍ വേണം മിശ്രിതം തയ്യാറാക്കാൻ. ഇനി ഒട്ടും നനവില്ലാത്ത തലമുടിയിഴകളില്‍ ഈ മിശ്രിതം പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാം. ഇങ്ങനെ കഴുകുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ മിശ്രിതം പുരട്ടുന്നത് നല്ലതാണ്. മിശ്രിതം തലയില്‍ പുരട്ടുന്നതിന് മുൻപ് പാച്ച്‌ ടെസ്റ്റ് ചെയ്ത് ഇതിലെ ചേരുവകളോട് നിങ്ങള്‍ക്ക് അലർജി ഇല്ലെന്ന് ഉറപ്പാക്കുക.

(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങള്‍ക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ചർമ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍, സ്വയം ചികിത്സ നടത്തുന്നതിന് മുമ്പ് യോഗ്യതയുള്ള ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടുക)

Post a Comment

Previous Post Next Post