വായാട്ടുപറമ്പ് സെന്‍റ് ജോസഫ്സ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍


വായാട്ടുപറമ്പ്: കണ്ണൂർ ജില്ലാ വടംവലി മത്സരത്തില്‍ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
വായാട്ടുപറമ്പ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന കണ്ണൂർ ജില്ലാ അണ്ടർ 13, 15 വടംവലി ചാമ്പ്യൻഷിപ്പില്‍ വായാട്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂള്‍ 32 പോയിന്റുകളോടെയാണ് ഓവറോള്‍ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
20 പോയിന്റു നേടി ടിജിഎച്ച്‌എസ് പ്രാപ്പോയില്‍ രണ്ടാം സ്ഥാനവും 12 പോയിന്റു നേടി പേരാവൂർ സെന്റ് ജോസഫ് എച്ച്‌എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡംഗം സി.സി. രാജൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പല്‍ റിൻസി ജോസഫ്,കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി പ്രവീണ്‍ മാത്യു, മുഖ്യാധ്യാപകൻ ബിജു ഏബ്രഹാം, വി.എം. തോമസ്, പിടിഎ പ്രസിഡന്റ് മനോജ് ടോം, മിനി ജെയിൻ, കായികാധ്യാപകൻ ജോസ് ജോസഫ്, ടിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post