ഫുട്‌ബോള്‍ ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ആ വിവാഹം ഇതാ കഴിഞ്ഞിരിക്കുന്നു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി.വര്‍ഷങ്ങളായി ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും വിവാഹം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഒടുവിലിതാ വിവാഹ മോതിരങ്ങള്‍ അണിഞ്ഞുള്ള ദമ്പതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലിലെ കാസ്‌കെയ്സില്‍ വെച്ചാണ് റൊണാള്‍ഡോയും ജോര്‍ജിനയും സിവില്‍ ചടങ്ങില്‍ വിവാഹിതരായത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തില്‍ ഇരുവരുടെയും അഞ്ച് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ റൊണാള്‍ഡോയും ജോര്‍ജിനയും തങ്ങളുടെ കൈകളില്‍ വിവാഹമോതിരങ്ങളുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
അഭ്യൂഹങ്ങളില്‍ നിറഞ്ഞ ജീവിതം
റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോയുടെ ജന്മനാടായ മഡെയ്റയിലെ ഫുഞ്ചലില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെ നിരവധി ആരാധകര്‍ ഫുഞ്ചല്‍ കത്തീഡ്രലിന് സമീപം തടിച്ചുകൂടി. എന്നാല്‍ അവിടെ വെച്ച് വിവാഹിതരായത് റൊണാള്‍ഡോയും ജോര്‍ജിനയുമായിരുന്നില്ല. നിക്കോള്‍ എന്ന യുവതിയുടെ വിവാഹമായിരുന്നു അവിടെ നടന്നത്. സംഭവത്തില്‍ റൊണാള്‍ഡോ തന്നെ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
Post a Comment