പുറഞ്ഞാണിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദാരുണാപകടം: മരിച്ചയാളെ തിരിച്ചറിഞ്ഞു



പുറഞ്ഞാൺ: ചെമ്പേരി - പുറഞ്ഞാൺ റോഡിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. താരചീത്ത സ്വദേശി സനൽ ആണ് മരിച്ചത്.

ചെറുപുഴ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന 'ജേക്കബ്' ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനലിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു

(കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്)

Post a Comment

Previous Post Next Post