ചെമ്പേരിയിൽ സ്‌കൂട്ടർ യാത്രികനായ ഭിന്നശേഷിക്കാരന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമം.



ചെമ്പേരി: താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫിന്റെ (48) ദാരുണാന്ത്യത്തിന് കാരണമായത് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമം. ചെറുപുഴ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ജേക്കബ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ബസ്സിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചുനിന്നു എങ്കിലും യാത്രികൻ ബസ്സിനടിയിൽ പെട്ടുപോവുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു . മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post