ഓണാഘോഷവും പരീക്ഷയും ഒരേദിവസം; എട്ടാം ക്ലാസുകാര്‍ക്ക് പുതിയ പരീക്ഷ തീയതി


തിരുവനന്തപുരം: പരീക്ഷാ ടൈംടേബിളില്‍ മാറ്റം വരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം എട്ടാം ക്ലാസ് വിദ്യാർഥികളെ ഓണാഘോഷ ദിനത്തിലും പരീക്ഷാഹാളിലെത്തിക്കും.സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിവസമായ ഓഗസ്റ്റ് 21-ന് എട്ടാം ക്ലാസിന്റെ മലയാളം രണ്ടാം പേപ്പർ പരീക്ഷ നടത്താനാണ് പുതുക്കിയ ക്രമീകരണം. നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയാണ് പുതിയ ടൈംടേബിള്‍ പ്രകാരം ഓഗസ്റ്റ് 21-ലേക്ക് മാറ്റിയത്.
എട്ടാം, ഒമ്പതാം, പത്താം ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് സ്കൂളുകളില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന വിമർശനം ഉയർന്നിരുന്നു. പരീക്ഷാ നടത്തിപ്പിലും ക്ലാസ് മുറികളുടെ ക്രമീകരണത്തിലും അധ്യാപക വിന്യാസത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചത്.

Post a Comment

Previous Post Next Post