ചെറുപുഴ, പുളിങ്ങോം വില്ലേജില്‍ ഡ്രോണ്‍ സര്‍വ്വേയ്ക്ക് തുടക്കമായി


ചെറുപുഴ: അതി തീവ്ര മഴയ്ക്ക് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കിടെ പന്ത്രണ്ടോളം ഉരുള്‍പൊട്ടല്‍ സംഭവിച്ച്‌ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോം വില്ലേജില്‍ ഡ്രോണ്‍ സർവ്വേയ്ക്ക് തുടക്കമായി.5ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ പി. വിഷ്ണുരാജിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മൂന്നംഗ സംഘം ശനിയാഴ്ച രാവിലെ മുതല്‍ ജോസ്ഗിരിയില്‍ സർവ്വേ തുടങ്ങിയത്.
ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി ഉള്‍ക്കൊള്ളുന്ന ചെങ്കുത്തായ പ്രദേശങ്ങളുടെ കൂടുതല്‍ വ്യക്തമായ ആകാശ ദൃശ്യങ്ങളിലൂടെ സമഗ്രമായ പ്രതിരോധ, പുനരധിവാസ നടപടികള്‍ സ്വീകരിക്കാൻ വേണ്ടിയാണ് ഡ്രോണ്‍ സർവ്വേ നടത്തുന്നത്.പുളിങ്ങോം വില്ലജ് ഓഫീസർ വിനോദ് കുമാർ കെ.എസ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസർ ശ്യാം കെ.എസ് തുടങ്ങിയവർ സർവ്വേക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post