വിജയ്‌യെ പിരിയാൻ താല്പര്യമില്ല! വിവാഹമോചനം വേണ്ടെന്ന് സംഗീത കോടതിയിൽ


ചെങ്കല്‍പ്പേട്ട്: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിൻ്റെയും വിവാഹമോചന ഹർജിയില്‍ നിർണായക വഴിത്തിരിവ്.ഇരുവരുടെയും വിവാഹമോചന ഹർജി ഇന്ന് ചെങ്കല്‍പ്പേട്ട് കുടുംബകോടതിയാണ് പരിഗണിച്ചത്. ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെ തനിക്ക് വിവാഹമോചനം വേണ്ടെന്ന തീരുമാനം സംഗീത കോടതിയെ അറിയിക്കുകയായിരുന്നു.
ഹർജി പിൻവലിക്കുകയാണെന്നും സംഗീത വ്യക്തമാക്കി. ലണ്ടനില്‍ ആയതിനാല്‍ ഓണ്‍ലൈനിലൂടെയാണ് സംഗീത കോടതി നടപടികളുടെ ഭാഗമായത്. ജൂണ്‍ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വിജയ് ഇന്ന് കോടതി എത്തിയിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഹാജരാകാൻ ആവില്ലെന്ന് വിജയ്‌യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത വിജയ്‌ക്കെതിരെ ചെങ്കല്‍പ്പേട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.

Post a Comment

Previous Post Next Post