നടുവിൽ: പാലക്കയം തട്ടിൽ കുന്നിടിച്ച് നടത്തുന്ന മതിൽ നിർമ്മാണത്തിന് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. സജീവ് ജോസഫ് എം.എൽ.എ സ്ഥലത്തെത്തിയാണ് നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്.
പ്രദേശത്ത് വലിയ തോതിൽ കുന്നിടിച്ച് മതിൽ നിർമ്മിക്കുന്നതായി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് എം.എൽ.എ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ജിയോളജി വകുപ്പിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്ന് വ്യക്തമായതോടെയാണ് നടപടി. അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നത് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post a Comment