.
ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്.ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്.140 പേർ വരെ പലപ്പോഴും ബസില്‍ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങള്‍ പലപ്പോഴും 'എയറി'ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി. തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയില്‍ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്

Post a Comment