കാസര്‍കോട് അച്ഛനും മകളും വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍: അന്വേഷണം


കാസർകോട്: കാസർകോട് ചെമ്മനാട് വാടകവീടിനുള്ളില്‍ അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശൻ (47) മകള്‍ വൈഷ്ണവി (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
ചെമ്മനാട് കോളിയടുക്കത്തെ വാടകവീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി 9.30 ഓടെ മകള്‍ വൈഷ്ണവിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഗണേശൻ കണ്ടിരുന്നു. തുടർന്ന് ഈ വിവരം ഗണേശൻ നാട്ടുകാരെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഗണേശനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ മനംനൊന്താണ് ഗണേശൻ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേസമയം, മകള്‍ എന്തിനാണ് ആത്മഹത്യചെയ്തത് എന്നതിലടക്കം വ്യക്തതയില്ല.

Post a Comment

Previous Post Next Post