"ഇന്ന് പത്രം കിട്ടിയോ?" - ഇല്ല, കാരണം ഏജന്റുമാർ ഇന്ന് 'സ്വാതന്ത്ര്യ സമര'ത്തിലാണ്!


തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് അവധി നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പത്രവിതരണം സ്തംഭിച്ചു. ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണയായി എല്ലാ വർഷവും ഓഗസ്റ്റ് 16-ന് പത്രത്തിന് അവധിയായിരിക്കാറുണ്ട്. എന്നാൽ ഇത്തവണ ഈ ദിവസവും നിർബന്ധമായി പത്രവിതരണം നടത്തണമെന്ന് മാനേജ്‌മെന്റുകൾ നിർദേശം നൽകിയതാണ് ഏജന്റുമാരുടെ പ്രതിഷേധത്തിനും സമരത്തിനും കാരണമായത്. സമരം കാരണം ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്രങ്ങൾ വരികാർക്ക് വീടുകളിൽ എത്തിയിട്ടില്ല.

Post a Comment

Previous Post Next Post