മെസ്സി പോലും അറിഞ്ഞില്ല ഈ 'ഡ്രിബ്ലിങ്'! തട്ടിപ്പുകാരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്.


കൊച്ചി: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെസി കേരളത്തിലെത്തുമെന്ന് അറിയിച്ച കമ്പനിയുടെയും സ്പോണ്‍സറുടെയും വിലാസം ഒന്നു തന്നെയെന്ന് കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍മുൻ എല്‍ഡിഎഫ് സർക്കാരും സ്പോണ്‍സറും ചേർന്ന് ഫുട്ബോള്‍ ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
20 ദിവസങ്ങള്‍ക്ക് മുൻപ് രജിസ്റ്റർ ചെയ്ത ഗോട്ട് ആന്‍റ് ഗ്ലോബല്‍ എന്ന കമ്പനിയാണ് 2023 ജൂലൈ മാസത്തില്‍ മെസിയുടെ സന്ദർശനത്തെക്കുറിച്ച്‌ അറിയിക്കുന്നത്. അർജന്‍റീനയെ കൊണ്ടുവരാൻ തയാറാണെന്നും അതിനുള്ള സാമ്പത്തിക സഹായം മുഴുവൻ വഹിച്ചോളാമെന്നുമാണ് കമ്പനി കത്തിലൂടെ അറിയിച്ചത്. ഒരു ലക്ഷം രൂപമാത്രമാണ് ആ കമ്പനിയുടെ ആകെ മൂലധനം. ഈ കമ്പനിയുടെ വിലാസവും സ്പോണ്‍സറാ‍യ റിപ്പോർ‌ട്ടർ ടിവിയുടെ വിലാസവും ഒന്നുതന്നെയാണ്..അർജന്‍റീന ഫുട്ബോള്‍ അസോസിയേഷനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കായിക മന്ത്രി അബ്ദുള്‍ റഹ്മാൻ ഇമെയില്‍ അയച്ചെങ്കിലും ഇതിന് മറുപടി കിട്ടിയതായി രേഖകളില്ല. ചട്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള വേഗത്തിലുള്ള നീക്കങ്ങളാണ് നടന്നത്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമല്ലാതെയാണ് നടന്നതെന്നും ആധികാരിക രേഖകള്‍ ഒന്നുമില്ലാതെ ആണ് അർജന്‍റീന ടീം വരുമെന്ന് സ്പോണ്‍സർമാർ വാഗ്ദാനം ചെയ്തതെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. തുടർനടപടികള്‍ക്കായി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

Post a Comment

Previous Post Next Post