ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്ന ബിൽ ലോക്സഭ പാസാക്കി



ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്.

ബിൽ ഇന്ന് ചർച്ചയ്ക്കെടുക്കേണ്ടതില്ലെന്ന നിർദേശം കോൺഗ്രസ് എംപിമാർ ഉന്നയിച്ചെങ്കിലും ഇത് പരിഗണിക്കാതെയാണ് സഭ ബിൽ പാസാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ ഏകദേശം ആറു മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാണ് ലോക്സഭ അംഗീകാരം നൽകിയത്.

Post a Comment

Previous Post Next Post