പാലക്കാട്: വാളയാറില്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയില്‍ ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം.മംഗളൂരു - ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണ് തട്ടിയത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കേരള - തമിഴ്‌നാട് അതിർത്തിയില്‍ തമിഴ്‌നാട് ഭാഗത്തായിരുന്നു അപകടം. രണ്ട് ആനകളും ട്രെയിനിന്റെ എഞ്ചിനടിയില്‍ കുടുങ്ങുകയായിരുന്നു. ആനകളുടെ മൃതശരീരം മാറ്റാനായി മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ വാളയാർ പൊലീസും വനംവകുപ്പ് അധികൃതരും ഉള്‍പ്പെടെ സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കി.
Post a Comment