കണ്ണൂർ: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ഇന്ന് മുതല്‍ പരീക്ഷ ആരംഭിക്കുന്നത്.
വിദ്യാർത്ഥികള്‍ക്ക് ഇത് ഓണത്തിന് മുന്നോടിയായുള്ള പ്രധാന വിലയിരുത്തല്‍ കൂടിയാണ്. എല്ലാ വിഭാഗത്തിലെയും പരീക്ഷകള്‍ ഓഗസ്റ്റ് 20 ബുധനാഴ്ചയോടെ അവസാനിക്കും.
തുടർന്ന് 21 വ്യാഴാഴ്ച വിവിധ സ്കൂളുകളില്‍ ഓണാഘോഷ പരിപാടികളോടെയാണ് ഈ അധ്യയന പാദം അവസാനിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എല്ലാ സ്കൂളുകളിലും പരീക്ഷകള്‍ സുഗമമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്.
Post a Comment