കണ്ണൂരില്‍ പഞ്ചായത്ത്‌ യോഗത്തിനിടെ ഹെല്‍ത്ത്‌ ഇൻസ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു


കണ്ണൂർ: ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്.
51 വയസായിരുന്നു. കോഴിക്കോട് വടകര മേപ്പയില്‍ സ്വദേശിയാണ് ദീപ ലേഖ.
കുഴഞ്ഞു വീണയുടനെ ദീപയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം.

Post a Comment

Previous Post Next Post