മറക്കല്ലേ... ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?


അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എല്‍പിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ?
അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എല്‍പിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികള്‍ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച്‌ തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ ഗാർഹിക എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കാം.

ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്താക്കള്‍ക്ക് മെസ്സേജുകള്‍ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച്‌ നിർദേശം നല്‍കിയിരുന്നു. 'IndianOil ONE' ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കന്പനി അറിയിച്ചിരുന്നത്.
ഇൻഡേൻ, എച്ച്‌പി, ഭാരത് ഗ്യാസ് എന്നീ കന്പനികളുടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങള്‍ താഴെ പറയുന്നവയാണ്
സ്റ്റെപ്പ് 1: നിങ്ങളുടെ എല്‍പിജി ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
സ്റ്റെപ്പ് 2: എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 3: രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നല്‍കി ഫോണ്‍ നമ്പർ വെരിഫൈ ചെയ്യുക.
സ്റ്റെപ്പ് 4: നിങ്ങളുടെ എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കില്‍ ആക്സസ് ചെയ്യുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കള്‍ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എല്‍പിജി ഐഡി നല്‍കണം. അതേസമയം, ബിപിസിഎല്‍ (BPCL), എച്ച്‌പിസിഎല്‍ (HPCL) ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്).
സ്റ്റെപ്പ് 5 : ഇ-കെവൈസി ഓപ്ഷൻ തുറക്കുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് 'MY PROFILE' ഭാഗത്തിലും , ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഹോംപേജിലും, എച്ച്‌പി പേ (HP Pay) ആപ്പില്‍ 'LPG section' വിഭാഗത്തിലും ഇ-കെവൈസി ഓപ്ഷൻ കാണാം)
സ്റ്റെപ്പ് 6: നിബന്ധനകളും വ്യവസ്ഥകളും വായിച്ച്‌ ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നല്‍കുക.
സ്റ്റെപ്പ് 7: ഫെയ്സ് സ്കാൻ (Face Scan/Capture Face) ക്ലിക്ക് ചെയ്ത്, 'AadhaarFaceRD' ആപ്പ് ഉപയോഗിച്ച്‌ നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. സ്ക്രീനില്‍ കാണിക്കുന്ന നിർദ്ദേശങ്ങള്‍ പാലിച്ച്‌ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.

Post a Comment

Previous Post Next Post