ഓണത്തിന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; മടങ്ങുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ പകുതിയിലേറെ ലാഭിക്കാം


അബുദാബി: ഓണാഘോഷത്തിന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സന്തോഷവാർത്ത. നിങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങുമ്പോള്‍ 1600 ദിർഹത്തിലേറെ (41,632രൂപ) രൂപ ടിക്കറ്റ് ചാർജില്‍ ലാഭിക്കാനാകും.സെപ്‌തംബർ പകുതിയോടെ ഭൂരിഭാഗം റൂട്ടുകളിലും ടിക്കറ്റ് നിരക്ക് 64 ശതമാനം വരെ കുറയുമെന്നാണ് റിപ്പോർട്ട്. ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് നേരിട്ടുള്ള വണ്‍വേ ടിക്കറ്റുകളുടെ നിരക്കുകളാണ് ഇത്തരത്തില്‍ കുറഞ്ഞത്.
ഈ റൂട്ടുകളിലെ ശരാശരി നിരക്ക് 2,089 ദിർഹത്തില്‍ (54,356 രൂപ) നിന്ന് 894 ദിർഹമായി (23,262 രൂപ) കുറഞ്ഞു. ഏകദേശം 57 ശതമാനം കുറവാണുണ്ടായത്. ബംഗളൂരുവില്‍ നിന്നുള്ള നിരക്കുകള്‍ക്കാണ് ഏറ്റവും വലിയ വ്യത്യാസമുള്ളത്. ഓഗസ്റ്റില്‍ 2,513 ദിർഹം (65,389 രൂപ) ആയിരുന്നെങ്കില്‍ സെപ്‌തംബറില്‍ 914 ദിർഹമായി (23,782) കുറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള യാത്രക്കാർക്കും ഇതേ രീതിയില്‍ 1,200 ദിർഹത്തിലേറെ (31,224 രൂപ) ലാഭിക്കാനാകും.
ഇന്ത്യ - യുഎഇ റൂട്ടില്‍ ഈ വർഷത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് കഴിഞ്ഞ കുറച്ച്‌ നാളുകളായി ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വന്നുതുടങ്ങിയെന്നാണ് ട്രാവല്‍ ഏജന്റുമാർ പറയുന്നത്. എന്നിരുന്നാലും ദുബായില്‍ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊച്ചിയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് 30ന് 2,272 ദിർഹമായിരുന്നു (59,118 രൂപ) ടിക്കറ്റ് നിരക്ക്. സെപ്‌തംബർ ആറിന് ഇത് 1,387 ദിർഹമായും (36,090 രൂപ) സെപ്റ്റംബർ 13 ന് 1,057 ദിർഹമായും (27,503 രൂപ) കുറഞ്ഞു. സെപ്‌തംബർ പകുതി കഴിഞ്ഞാല്‍ 53 ശതമാനത്തിലധികം നിരക്ക് കുറയും. കോഴിക്കോടും ഏതാണ്ട് സമാനമായ ഇടിവ് കാണിക്കുന്നുണ്ട്. ഓഗസ്റ്റ് 30ന് 2,285 ദിർഹമായിരുന്ന (59,456 രൂപ) ടിക്കറ്റ് നിരക്ക് നിന്ന് സെപ്‌തംബർ ആറിന് 1,608 ദിർഹമായും (41,840 രൂപ) സെപ്‌തംബർ 13 ന് 1,070 ദിർഹമായും (27,841രൂപ) കുറഞ്ഞു.

Post a Comment

Previous Post Next Post