കേരളത്തില്‍ എലിപ്പനി വ്യാപനം; പ്രതിരോധം എങ്ങനെ? ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം


കേരളത്തില്‍ എലിപ്പനി വ്യാപിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഏഴു പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. കേരളത്തിലെ പകര്‍ച്ച വ്യാധി മരണങ്ങളില്‍ 50 ശതമാനവും എലിപ്പനി മൂലമാണ്.
ഓരോ വര്‍ഷവും നാനൂറോളം എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കൃത്യമായ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പകര്‍ച്ച
എലി, അണ്ണാന്‍, പൂച്ച, പട്ടി, കന്നുകാലി എന്നിവയുടെ വിസര്‍ജ്യത്തിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്. ഇവയുടെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളവും മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കണം. തൊലിയിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ വഴിയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ കടക്കുന്നത്.
ലക്ഷണങ്ങള്‍ അറിയാം
പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, പനിക്കൊപ്പം വിറയല്‍, ശക്തമായ തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഒപ്പം കാല്‍വെണ്ണയ്ക്ക് വേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മൂത്രത്തിനും മഞ്ഞ നിറം എന്നീ ലക്ഷണങ്ങളും ഉണ്ടാകാാം.
പ്രതിരോധം എങ്ങനെ?
* മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കയ്യുറ, മുട്ടുവരെയുള്ള കാലുറ, മാസ്‌ക് എന്നിവ ധരിക്കണം
* കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങരുത്
* മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പരിസരം വ്യത്തിയായി സൂക്ഷിക്കണം
* ഭക്ഷണം തുറന്നുവയ്ക്കരുത്
* വെളളത്തിലിറങ്ങിയാല്‍ കൈകാലുകള്‍ സോപ്പ് കൊണ്ട് നന്നായി കഴുകണം
* അപകട സാധ്യതയുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലി ഗ്രാം ഡോക്‌സിസൈക്ലിന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ മരുന്നായി കഴിക്കാം

Post a Comment

Previous Post Next Post