ഓണം പൊടിപൊടിക്കാൻ ബെവ്കോ: അടുത്ത രണ്ടുദിവസം അവധി; ഇന്ന് റെക്കോർഡ് മദ്യവിൽപന ലക്ഷ്യമിടുന്നു

 


തിരുവനന്തപുരം: തിരുവോണ ദിനങ്ങളിലെ തുടർച്ചയായ അവധി കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് മദ്യവിൽപനയ്ക്ക് ഒരുങ്ങി ബെവ്കോ. നാളെയും മറ്റന്നാളും ഔട്ട്‌ലെറ്റുകൾക്ക് അവധിയായതിനാൽ ഇന്ന് മദ്യവിൽപ്പന ശാലകളിൽ അഭൂതപൂർവമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. വരികളിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പ്രധാന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ കർശന പോലീസ് സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കാൻ ബെവ്കോ അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു.

ഓണക്കാലത്ത് മദ്യവിൽപ്പനയിൽ വൻ കുതിപ്പാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. ഇന്നത്തെ ഒറ്റ ദിവസത്തെ വിൽപ്പനയോടെ ഈ സീസണിലെ വിറ്റുവരവ് സർവകാല റെക്കോർഡിലേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രധാന ഔട്ട്‌ലെറ്റുകളിൽ മതിയായ സ്റ്റോക്ക് ലഭ്യമാക്കിയിട്ടുണ്ട്

.

Post a Comment

Previous Post Next Post