ആലക്കോട് സെക്ഷൻ പരിധിയിൽ വ്യാഴാഴ്ച (13-08-2026) വൈദ്യുതി മുടങ്ങും
ആലക്കോട്: കെ.എസ്.ഇ.ബി ആലക്കോട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 13 വ്യാഴാഴ്ച താഴെ പറയുന്ന സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
* രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: എൽ.ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ പനങ്കുട്ടി ട്രാൻസ്ഫോർമർ പരിധിയിലും, റോഡ് പണിയുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോൾ മാറ്റുന്നതിനാൽ ഒറ്റത്തൈ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
* രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ: കാപ്പിമലയിൽ റോഡ് പണിയുമായി ബന്ധപ്പെട്ട് പോൾ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഫർലോങ്ക്കര ട്രാൻസ്ഫോർമറിന് കീഴിലുള്ള അംഗൻവാടി പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടും.
* ഉച്ചയ്ക്ക് 1:00 മുതൽ വൈകുന്നേരം 5:00 വരെ: എച്ച്.ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ അളത്തം വളപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
അറ്റകുറ്റപ്പണികൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Post a Comment