മഴക്കെടുതിക്കിടയിലും ഉത്രാടപ്പാച്ചിൽ; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ നാട് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക് നീങ്ങുമ്പോൾ, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. തിരുവോണ ദിവസമായ നാളെയും മധ്യകേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഓണാഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. പൂക്കളവും ഓണക്കോടിയും സദ്യവട്ടങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് നാടും നഗരവും. വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരദേശങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ കൂടി ഇന്ന് വൈകുന്നേരത്തോടെ വീടുകളിലെത്തുന്നതോടെ നാടെങ്ങും തിരുവോണ ലഹരിയിലാകും.

Post a Comment

Previous Post Next Post