87 ലക്ഷം കാഴ്ചക്കാരുടെ നിറവിൽ 'ആലക്കോട് ന്യൂസ്'; പുതിയ ലോഗോ പ്രകാശനം ചെയ്തു

 


ആലക്കോട്: പ്രാദേശിക വാർത്താ രംഗത്ത് വൻ മുന്നേറ്റവുമായി 'ആലക്കോട് ന്യൂസ്'. വെബ്സൈറ്റിൽ ഇതുവരെയായി 87 ലക്ഷത്തിലധികം (87,13,383) കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ നിറവിലാണ് ഇപ്പോൾ ആലക്കോട് ന്യൂസ്. 22,013 വാർത്താ പോസ്റ്റുകളാണ് ഇതിനോടകം വായനക്കാരിലേക്ക് എത്തിച്ചത്. നാളിതുവരെ വായനക്കാർ നൽകിയ ഈ വലിയ പിന്തുണയ്ക്കും സ്നേഹത്തിനും മാനേജ്‌മെന്റ് ഹൃദയംഗമമായ നന്ദി അറിയിച്ചു.

ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നതിനൊപ്പം, കൂടുതൽ ആകർഷകമായ മാറ്റങ്ങളുമായി ആലക്കോട് ന്യൂസിന്റെ പുതിയ ലോഗോയും പ്രകാശനം ചെയ്തു. നാളിതുവരെ ഉപയോഗിച്ചിരുന്ന പഴയ ലോഗോയ്ക്ക് പകരമായി, കൂടുതൽ വ്യക്തതയും ആധുനികതയും തോന്നിപ്പിക്കുന്ന, ആകർഷകമായ പിങ്ക് വർണ്ണത്തിന് മുൻതൂക്കം നൽകുന്ന പുതിയ ലോഗോയാണ് ഇന്നുമുതൽ ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങുന്നത്.

ആലക്കോടിനും പരിസര പ്രദേശങ്ങൾക്കും പ്രഥമ പരിഗണന നൽകിക്കൊണ്ട്,കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകളും വിവരങ്ങളും ഏറ്റവും വേഗത്തിലും കൃത്യതയിലും ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദൃശ്യാനുഭവത്തിലും മികവ് പുലർത്താനാണ് ഈ മുഖംമാറ്റം. മാറുന്ന കാലത്തിനനുസരിച്ച് വാർത്താ അവതരണത്തിലും കൂടുതൽ പുതുമകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രവർത്തനങ്ങളിൽ എന്നും കരുത്തായി കൂടെനിൽക്കുന്ന എല്ലാ വായനക്കാരുടെയും തുടർ പിന്തുണയും  അഭ്യർത്ഥിക്കുന്നു 

Post a Comment

Previous Post Next Post