സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി നിരക്ക് ഉയർന്നു. ഇന്നലെ രാവിലെയും വൈകുന്നേരവുമായി പവന് 1120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നത്തെയും ഈ കുതിപ്പുകയറ്റം.
രാജ്യാന്തര വിപണിയിലെ വിലവർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് നിലവില്‍ വെള്ളി വ്യാപാരം നടക്കുന്നത്.
Post a Comment