കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് തടയിട്ട് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു.
പവന് 1,13,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,205 രൂപയും. എന്നാല്‍ ഇന്ന് സ്വർണം വീണ്ടും കുതിച്ചിരിക്കുകയാണ്. 3160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,16,800 രൂപയായി ഉയർന്നു. ഗ്രാമിന് 14,600 രൂപയാണ് നല്‍കേണ്ടത്.വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോള്‍ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 249.90 രൂപയും കിലോയ്‌ക്ക് 2,49,900 രൂപയുമാണ് വില.ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള വിവിധ സാമ്പത്തിക, രാഷ്‌ട്രീയ ഘടകങ്ങളാണ് സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നത്. കേരളത്തിലെ സ്വർണവില പ്രധാനമായും രാജ്യാന്തര വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്.
Post a Comment