ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (ആഗസ്റ്റ് 31) അവസാനിക്കും; സെപ്റ്റംബർ 1, 2 തീയതികളിൽ അവധി, പുതിയ വിതരണം സെപ്റ്റംബർ 3 മുതൽ


തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം വാങ്ങാനുള്ള സമയപരിധി ഇന്ന് (2026 ആഗസ്റ്റ് 31) അവസാനിക്കും. സെപ്റ്റംബർ 1, 2 (ചൊവ്വ, ബുധൻ) തീയതികളിൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 3 വ്യാഴാഴ്ച മുതൽ ആരംഭിക്കും.
മണ്ണെണ്ണ വിഹിതം:
2026 ജൂലൈ–സെപ്റ്റംബർ പാദത്തിലെ മണ്ണെണ്ണ വിഹിതം:
വൈദ്യുതിയുള്ള വീടുകൾ: എ.എ.വൈ (AAY) കാർഡുകൾക്ക് ആകെ 1 ലിറ്ററും, പി.എച്ച്.എച്ച് (PHH), എൻ.പി.എസ് (NPS), എൻ.പി.എൻ.എസ് (NPNS) കാർഡുകൾക്ക് ആകെ 0.5 ലിറ്ററും മണ്ണെണ്ണ ലഭിക്കും.
വൈദ്യുതിയില്ലാത്ത വീടുകൾ: എല്ലാ വിഭാഗം കാർഡുകൾക്കും ആകെ 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും.
ഓരോ കാർഡിനുമുള്ള റേഷൻ സാധനങ്ങളുടെ കൃത്യമായ വിവരങ്ങൾ അറിയാൻ https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് സന്ദർശിക്കാം.

Post a Comment

Previous Post Next Post