താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാള്‍


പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍.

എന്നാല്‍ വിധിയേക്കാള്‍ ഏവരെയും നടുക്കുന്നത് കോടതിക്കുള്ളില്‍ പ്രതി നടത്തിയ വെല്ലുവിളികളാണ്. യാതൊരുവിധ കുറ്റബോധവുമില്ലാതെ ഇനിയും കൊലപാതകം നടത്തുമെന്ന് ആവർത്തിച്ച പ്രതി, കോടതിയിലെ നടപടികള്‍ പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയത്.
പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് ചെന്തമാര കുറ്റക്കാരനെന്ന് വിധിച്ചത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു.
ഇങ്ങനെ അവസ്ഥ നിങ്ങള്‍ക്കും വരണം, അപ്പോള്‍ അറിയാം. എനിക്ക് തടസം നിന്നാല്‍ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. അതേസമയം ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകളാണ് തെളിഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളു എന്നായിരുന്നു ചെന്താമരയുടെ മറുപടി.

Post a Comment

Previous Post Next Post