തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും തിങ്കള്‍ രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
ഒഴിവുകളും മറ്റും രാവിലെ ഒമ്പതിന് hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവർക്കും മുഖ്യ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും വീണ്ടും അപേക്ഷിക്കാനാകില്ല.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചവർക്ക് അപേക്ഷ പുതുക്കി നല്‍കാം. മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളിലേക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. വി എച്ച് എസ് ഇയില്‍ admission.vhseportal.kerala.gov.in ല്‍ അപേക്ഷിക്കണം.
Post a Comment