തേർത്തല്ലിയിൽ തേക്ക് മരം ഒടിഞ്ഞു വീണു: രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു


തേർത്തല്ലി: തേർത്തല്ലി മേരിഗിരി പള്ളിയുടെ താഴെ റോഡിൽ വലിയ തേക്ക് മരം ഒടിഞ്ഞു വീണു. അപകടത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകരുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. മരം വീണതിനെ തുടർന്ന് റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആലക്കോട് KSEB ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post