തളിപ്പറമ്പില്‍ വീണ്ടും മോഷണ പരമ്പര; ബസ് ഷെല്‍ട്ടറില്‍ കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവര്‍ന്നു


തളിപ്പറമ്പ: തളിപ്പറമ്പ ബസ്സ്റ്റാൻ്റിന് സമീപം കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവർന്നു. പന്നിയൂരിലെ കർഷകനായ കസ്തൂരി പറമ്പില്‍ ജലീലിൻ്റെ (56) ബാഗ് ആണ് കവർന്നത്.

ഹൈവേ ബസ് ഷെല്‍ട്ടറില്‍ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. ജലീലിൻ്റെ മാതാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് 40-ാം ദിവസത്തെ ചടങ്ങില്‍ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടും ബം. ഇന്ന് വൈകിട്ടാണ് ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. ബസ് കയറി കണ്ണൂർ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നതിന് തളിപ്പറമ്പിലെത്തിയതാണ്.
ബഷെല്‍ട്ടറിലെ ഇരിപ്പിടത്തില്‍ 10,000 രൂപയും വസ്ത്രങ്ങളും മൊബൈല്‍ഫോണും ഹെഡ്‌ലൈറ്റുമടങ്ങിയ ബാഗ് വെച്ചതായിരുന്നു. ഇതിനിടെ എതിർവശത്ത് നിന്നെത്തിയ ആള്‍ ബാഗ് മോഷ്ടിച്ച്‌ രക്ഷപ്പെട്ടു. ഇരുട്ടായതിനാല്‍ ആളെ കണ്ടെത്താൻ സാധിച്ചില്ല. അപ്പോഴേക്കും പട്രോളിംഗ് നടത്തുകയായിരുന്ന തളി പ്പറമ്പ പോലീസ് സംഘം സ്ഥലത്തെത്തി. ജലീലിൻ്റെ പരാതിയില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണത്തോടെ ജലീലിന്റെ യാത്രയും മുടങ്ങി.

Post a Comment

Previous Post Next Post